തനിക്ക് വന്ന ഭീഷണി സന്ദേശം ഫേസ്ബുക്കിൽ പങ്കുവച്ച് കെ ടി ജലീൽ എം എൽ എ. വാട്‌സ്ആപ്പിലൂടെയാണ് ഭീഷണി. മതത്തെ മറയാക്കി തന്നെ ചിലർ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം സ്‌ക്രീൻഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അധികൃതർക്ക് പരാതി നൽകുമെന്നും ജലീൽ വ്യക്തമാക്കി.
'ഇന്ന് രാവിലെ എനിക്ക് വന്ന ഒരു വാട്‌സ് അപ്പ് മെസേജിന്റെ സ്‌ക്രീൻ ഷോട്ടാണ് ഇമേജായി കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതർക്ക് നൽകുന്നുണ്ട്. മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട.'- എന്നു പറഞ്ഞുകൊണ്ട് വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
'ജലീലേ ഒരു കാര്യം ഓർത്തോ, ഇസ്ലാമിനെയും, തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം കയർ കെട്ടാതെ അറുത്താൽ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും(തന്നെ ഉന്തിയിട്ട് കൊല്ലുകയാണ് ഉണ്ടാവുക)'- എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !