യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ഫ്രാന്‍സ്. പൊരുതിക്കളിച്ച സ്‌പെയിനിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ കിരീടധാരണം. ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രഞ്ച് പടയ്ക്ക് ആവേശ വിജയം സമ്മാനിച്ചത് കിലിയന്‍ എംബാപ്പെയും കരിം ബെന്‍സേമയുമാണ്.
രണ്ടാം പകുതിയിലാണ് കലാശപ്പോരാട്ടത്തിലെ മൂന്നു ഗോളുകളും പിറന്നത്. 64ാം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് മൈക്കേല്‍ ഒയര്‍ബസാല്‍ സ്‌പെയിനിനു ലീഡ് നേടി കൊടുത്തു എങ്കിലും രണ്ടു മിനുട്ടിനുള്ളില്‍ തന്നെ ബെന്‍സെമയുടെ ഗോളില്‍ ഫ്രാന്‍സ് സമനില പിടിച്ചു. 80ാംമിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് വേള്‍ഡ് കപ്പ് ഹീറോ എംബാപ്പെ ഫ്രാന്‍സിന് വിജയഗോള്‍ സമ്മാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !