ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരുടെ മേൽ വാഹനമിടിച്ചു കയറ്റിയ കേസിലെ പ്രതിയും കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിനിടെ പ്രതി ഒഴിഞ്ഞുമാറുന്ന ഉത്തരങ്ങൾ നൽകുകയായിരുന്നുവെന്നും സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. കൊലപാതക കേസിൽ പ്രതിയാക്കി അഞ്ച് ദിവസത്തിന് ശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഉടനടി അറസ്റ്റിന് അർഹമായ ആരോപണങ്ങളാണ് ഇയാൾക്കെതിരെയുള്ളത്, എന്നാൽ പിതാവ് കേന്ദ്ര മന്ത്രിയായതിനാൽ പൊലീസ് വിഐപി പരിചരണം നൽകുകയായിരുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നാല് കർഷകർ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ട അക്രമ നടക്കുമ്പോൾ താൻ സംഭവസ്ഥലത്തില്ലായിരുന്നു എന്നാണ് ആശിഷ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് തെളിയിക്കുന്ന കാര്യങ്ങൾ വിശദീകരിക്കാൻ മന്ത്രിയുടെ മകന് കഴിഞ്ഞില്ല എന്നാണ് ഉത്തർപ്രദേശ് പൊലീസിലെ ഉന്നത വൃത്തങ്ങൾ പറയുന്നത്.
ഉച്ചയ്ക്ക് 2 നും 4 നും ഇടയിൽ താൻ ഉണ്ടായിരുന്നതായി ആശിഷ് പറഞ്ഞ പരിപാടിയിൽ അദ്ദേഹത്തെ കണ്ടിട്ടില്ല എന്നാണ് സാക്ഷികൾ പറയുന്നത്. മാത്രമല്ല ഈ സമയത്ത് പ്രതിയുടെ ഫോൺ ലൊക്കേഷൻ കുറ്റകൃത്യ നടന്ന സ്ഥലത്തോട് കൂടുതൽ അടുത്താണ് കാണിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !