രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. പതിനെട്ടു ദിവസംകൊണ്ട് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയും വർധിച്ചു.
തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ ഡീസലിന് വില 100 രൂപ കടന്നു. ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 100 രൂപ 21 പൈസയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. പെട്രോളിന് 106 രൂപ 70 പൈസയായി. കൊച്ചിയിൽ 98 രൂപ 39 പൈസയാണ് ഇന്ന് ഒരു ലിറ്റർ ഡീസലിന് വില. കോഴിക്കോട് ഡീസലിന് 98 രൂപ 54 പൈസയും പെട്രോളിന് 104 രൂപ 92 പൈസയുമാണ് വില.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !