ആലുവ സ്വദേശിക്ക് ഐഫോണിനു പകരം സോപ്പ് ലഭിച്ച സംഭവത്തില്‍ മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്‍. ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അക്കൗണ്ടില്‍ തിരിച്ചെത്തിയതായി വഞ്ചിക്കപ്പെട്ട നൂറുല്‍ അമീന്‍ പറഞ്ഞു. ആലുവ റൂറല്‍ പൊലീസിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് പണം തിരികെ ലഭിച്ചത.്
പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു. സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. ലത്തീഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എം. തല്‍ഹത്ത്, സി.പി.ഒ. ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
ഒക്ടോബര്‍ 12ന് ഐഫോണ്‍-12 ബുക്ക് ചെയ്ത നൂറുല്‍ അമീന് ഒക്ടോബര്‍ 15നാണ് പാക്കേജ് ലഭിച്ചത്. ആമസോണ്‍ പാക്കറ്റ് പൊട്ടിച്ച് നോക്കിയപ്പോള്‍ ഐഫോണ്‍ ബോക്സിനകത്ത് വാഷിങ് സോപ്പ് കട്ടയും അഞ്ചു രൂപ നാണയവുമാണ് ഉണ്ടായിരുന്നത്. ഡെലിവറി ബോയുടെ മുന്നില്‍വെച്ചുതന്നെ പാക്കറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !