വിവാദങ്ങള്‍ ഉയരുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നെന്ന് ഭീതി പരത്തുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നു തന്നെയാണ് കേരളത്തിന്റെ നിലപാട്. അതില്‍ മാറ്റമില്ല. എന്നാല്‍ തമിഴ്‌നാടുമായി ചില ഭിന്നതകളുണ്ട്. ഇവ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഉണ്ണിമുകുന്ദന്‍, പൃഥിരാജ് തുടങ്ങിയവരാണ് പോസ്റ്റിട്ടത്. ഡീകമ്മിഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന ഹാഷ് ടാഗോടെയാണു പോസ്റ്റുകള്‍. പോസ്റ്റുകള്‍ക്കു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്. കമന്റുകളില്‍ ഏറെയും ഈ അഭിപ്രായം ശരിവച്ചും നിലപാടിന് അഭിനന്ദനം അറിയിച്ചും ഉള്ളവയാണ്. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !