തീരുർ : നെഹ്‌റു യുവകേന്ദ്രയുടെ സംസ്ഥാനതല സ്പെഷ്യൽ പുരസ്ക്കാരവും മലപ്പുറം ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബ് പുരസ്കാരവും ഏറ്റുവാങ്ങി പാഷ് ടീം പാറോട്ടക്കൽ. കായിക മന്ത്രി വി അബ്ദുറഹ്മാനിൽ നിന്നും ക്ലബ് പ്രസിഡൻ്റ് സമീറിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പുരസ്‌കാരം ഏറ്റുവാങ്ങി.
കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.എം ഇ എസ് ജില്ലാ ചെയർമാൻ കെ മുഹമ്മദ് ഷാഫി,എൻ വൈ കെ മലപ്പുറം ജില്ലാ യൂത്ത് കോർഡിനേറ്റർ ഡി.ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു .
ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാ പ്രവർത്തനം, സാമൂഹിക ബോധവൽക്കരണം, തൊഴിൽ നൈപുണ്യ പരിശീലനം, ദേശീയ അന്തർദേശീയ ദിനാചരണങ്ങൾ, കലാകായിക സാഹസിക പരിപാടികൾ തുടങ്ങിയ മേഖലകളിൽ 2019-20 വർഷത്തിൽ
നടത്തിയ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ തല സമിതി ക്ലബ്ബിനെ അവാർഡിന് തിരെഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !