പ്രിയങ്ക ഗാന്ധി അറസ്റ്റില്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു; ലക്‌നൗവിലെ വീട് താല്‍ക്കാലിക ജയില്‍

0
പ്രിയങ്ക ഗാന്ധി അറസ്റ്റില്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു; ലക്‌നൗവിലെ വീട് താല്‍ക്കാലിക ജയില്‍ | Priyanka Gandhi arrested, FIR registered; Home Temporary Jail in Lucknow

ലക്‌നൗ
: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി സംഭവത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റു ചെയ്തു. 30 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. പ്രിയങ്ക നിലവില്‍ താമസിക്കുന്ന ലക്‌നൗവിലെ വീട് താല്‍ക്കാലിക ജയിലാക്കുമെന്നാണു വിവരം.

പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു.

അതിനിടെ ലഖിംപുര്‍ സന്ദര്‍ശിക്കാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞു. മുഖ്യമന്ത്രി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കര്‍ഷകര്‍ കൊല്ലപ്പെട്ട ലംഖിപുര്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് സീതാപുരിലെ ഹര്‍ഗാവിലെ ഗെസ്റ്റ് ഹൗസില്‍ പാര്‍പ്പിച്ച പ്രിയങ്കയെ നിരാഹാര സമരത്തിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !