യുഎസിലെ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിലായിരുന്നു സ്യുകുറോ മനാബെയുടെ ഗവേഷണം. സങ്കീർണ്ണമായ ഭൗതിക സംവിധാനങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിന് വിപ്ലവകരമായ സംഭാവനകൾ നൽകിയതിനാണ് മൂന്നു പേർക്കായി പുരസ്കാരം പങ്കിടുന്നതെന്ന് ദ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രസ്താവനയിൽ അറിയിച്ചു.
ഭൂമിയിലെ കാലാവസ്ഥ, ആഗോളതാപനത്തിന്റെ വിശ്വസനീയമായ പ്രവചനം തുടങ്ങിയവയുടെ ഭൗതിക മാതൃകകൾക്കാണ് സ്യുകുറോ മനാബെയ്ക്കും ക്‌ലോസ് ഹാസൽമാനും പുരസ്കാരം. അറ്റോമിക് മുതൽ പ്ലാനിറ്റി സ്കെയിലുകൾ വരെയുള്ള ശാരീരിക വ്യവസ്ഥകളിലെ ക്രമക്കേടുകളുടേയും ഏറ്റക്കുറച്ചിലുകളുടേയും ഇടപെടലിനെക്കുറിച്ച് കണ്ടെത്തിയതാണ് ജോർജിയോ പാരിസിയെ നൊബേലിന് അർഹനാക്കിയത്.
ഭൂമിയുടെ കാലാവസ്ഥയെക്കുറിച്ചും മനുഷ്യൻ അതിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള അറിവിന് മനാബെയും ഹാസൽമാൻ അടിത്തറയിട്ടതായി നൊബേൽ കമ്മിറ്റി വിലയിരുത്തി. നൊബേൽ ശിൽപവും ഒരു കോടി സ്വീഡിഷ് ക്രോണറും (8.46 കോടി രൂപ) അടങ്ങുന്നതാണ് പുരസ്കാരം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !