ഭിന്നശേഷിക്കാർക്കിടയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ചുകൊണ്ട് ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും വാണിയന്നൂർ എ.എം.യു.പി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 'രംഗ് 2021' ഓൺലൈൻ കലോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈറിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ വി സമദ് , റജീന,സുലൈമാൻ,സി ഡി സ് ശംസുന്നിസ,പി ടി എ പ്രസിഡന്റ് സുലൈഖ,ബി ര്‍ സി അദ്ധ്യാപിക പ്രിൻസി എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഷഹൽ,നഹാസ് വി ,ഷരീഫ് എന്നിവർ നേതൃത്വം നൽകി. ക്ലബ് സെക്രട്ടറി രിഫായി കെപി പരിപാടിക്ക് നന്ദി അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !