ഇതിഹാസം; ഗോള്‍ വേട്ടയില്‍ പെലെയെ മറികടന്ന് ഛേത്രി

ഇതിഹാസം; ഗോള്‍ വേട്ടയില്‍ പെലെയെ മറികടന്ന് ഛേത്രി | Sunil Chhetri overtakes Pele

മാലിയെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍. സുനില്‍ ഛേത്രിയുടെ മികവില്‍ ആയിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ പുതു ചരിത്രം കൂടിയാണ് കുറിയ്ക്കുന്നത്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ എന്ന പട്ടികയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ സുനില്‍ ഛേത്രി മറികടന്നു. പെലെയ്ക്ക് 77 ഗോളുകളാണുള്ളത്. പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ സുനില്‍ ഛേത്രിയുള്ളത്. മത്സരത്തിലെ ഇരട്ടഗോള്‍ നേട്ടത്തോടെ സുനില്‍ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി.

ഇനി ഛേത്രിയ്ക്ക് മുന്നിലുള്ള താരം അര്‍ജനന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ മെസ്സിയ്ക്കും മുകളിലാണ് ഛേത്രി. 155 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 80 ഗോളുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ ഛേത്രിയ്ക്ക് വേണ്ടിവന്നത് 124 മത്സരങ്ങള്‍ മാത്രമായിരുന്നു.

ഗോള്‍ നേട്ടക്കോടെ പെലെയ്ക്ക് ഒപ്പം ഇറാഖ് താരം ഹുസ്സൈന്‍ സയീദ്, യുഎഇ താരം അലി മബ്ഖൗത്ത് എന്നിവരെയും ഛേത്രി മറികടന്നു. 78 ഗോളുകള്‍ സ്വന്തം അക്കൗണ്ടിലുള്ള ഈ താരങ്ങള്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തില്‍ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി.ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേപ്പാളിനെ നേരിടും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0 Comments