മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്; അതീവ ജാഗ്രത തുടര്‍ന്ന് സംസ്ഥാനം

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്; അതീവ ജാഗ്രത തുടര്‍ന്ന് സംസ്ഥാനം | Warning of heavy rains; State following extreme caution

വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടര്‍ന്ന് സംസ്ഥാനം. വടക്കന്‍ കേരളത്തിലാകെ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെങ്കിലും ജാഗ്രത തുടരാനാണ് അധികൃതരുടെ തീരുമാനം. പാലക്കാട് മലമ്ബുഴ ഉള്‍പ്പടെ വടക്കന്‍ കേരളത്തിലെ ആറ് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയ നിലയിലാണ്. പാലക്കാട് ജില്ലയില്‍ നിലവില്‍ ഒരു ദുരിതാശ്വാസ ക്യാമ്ബാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറങ്ങിയിട്ടുണ്ട്. ജില്ലയില്‍ ഫയര്‍ഫോഴ്‌സിന്റെ ഒന്‍പത് യൂണിറ്റുകളും സജ്ജമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സേവനവും തേടും. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ സൈന്യം ക്യാമ്ബ് ചെയ്യുന്നുണ്ട്.

അതേസമയം നിലവില്‍ അണക്കെട്ടുകള്‍ നദികള്‍ എന്നിവയിലെ വെള്ളത്തിന്റെ നിരപ്പ് നിലവില്‍ അപകടാവസ്ഥയിലല്ല. ബാണാസുര, കാരാപ്പുഴ ഡാമുകളില്‍ ജലനിരപ്പ് സാധാരണ അവസ്ഥയിലാണ്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു. കണ്ണൂരില്‍ മലയോര മേഖയിലുള്ളവര്‍ക്കും പുഴയോരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കണ്ണൂരില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. മലപ്പുറത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. കാസര്‍കോടും കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വടക്കന്‍ ജില്ലകളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.