ബുധനാഴ്ച മുതല്‍ പരക്കെ മഴ; വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

0
ബുധനാഴ്ച മുതല്‍ പരക്കെ മഴ; വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്ത മഴയെന്ന് മുന്നറിയിപ്പ് | Widespread rain from Wednesday; Warning of heavy rain on Thursday and Friday

തിരുവനന്തപുരം
: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ പരക്കെ മഴയെന്നും മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്തെ ജലസംഭരണികള്‍തുറക്കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളും. ഡാമുകള്‍ തുറക്കുന്നതിന് മൂന്നുമണിക്കൂര്‍ മുന്‍പ് ജില്ലാകലക്ടര്‍മാരെ വിവരം അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായി ഒഴിപ്പിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. കോളജുകള്‍ പൂര്‍ണമായും തുറക്കുന്നത് ഇരുപത്തിയഞ്ചാം തീയതിയിലേക്ക് മാറ്റി. സംസ്ഥാനത്തെ സംഭരണികളിലേക്കുള്ള നീരൊഴുക്ക്, ഇപ്പോഴത്തെ ജലനിരപ്പ് എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, കുണ്ടള, ഇരട്ടയാര്‍, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍ പൊരിങ്ങല്‍കുത്ത്, പത്തനംതിട്ടയിലെ കക്കി ആനത്തോട് , മൂഴിയാര്‍, സംഭരണികളിലാണ് റെഡ് അലര്‍ട്ടുള്ളത്.

ഇടുക്കി സംഭരണിയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. എത്ര സംഭരണികള്‍ എത്ര അളവില്‍ തുറക്കണം എന്ന തീരുമാനം വിദഗ്ധസമിതി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. വെള്ളം ഒഴുക്കി വിടുന്നതിന് മൂന്നുമണിക്കൂര്‍ മുന്‍പ് ജില്ലാകലക്ടര്‍മാരെ വിവരം അറിയിക്കും.

മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിനിന്ന് ജനങ്ങളെ നിര്‍ബന്ധമായി ഒഴിപ്പിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. കോളജുകള്‍ പൂര്‍ണമായും തുറക്കുന്നത് ഇരുപത്തിയഞ്ചാം തീയതിയിലേക്ക് മാറ്റി. ആലപ്പുഴയിലേക്ക് ഒരു എന്‍ഡി ആര്‍എഫ് സംഘം കൂടി നിയോഗിച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്ക സാധ്യത പരിഗണിച്ചാണ് തീരുമാനം.

ദുരിതാശ്വാസ ക്യാമ്ബുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ധനസഹായ വിതരണം ഊര്‍ജിതമാക്കാനും കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വെള്ളംപൊങ്ങിയ ഇടങ്ങളിലൂടെ വാഹന ഗതാഗതം നിറുത്തണം. ബുധനാഴ്ച മുതല്‍മഴ കനക്കാന്‍ ഇടയുള്ളതിനാല്‍ജാഗ്രത തുടരാനും യോഗം തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !