തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരിയില്‍ വെയിറ്റിങ് ഷെഡിലേക്ക് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്കേറ്റു.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
വെയിറ്റിങ് ഷെഡില്‍ ബസ് കാത്തു നിന്നവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇതില്‍ മുതിര്‍ന്നയാളുടെ പരുക്കാണ് ഗുരുതരമെന്നാണ് പ്രാഥമിക വിവരം. ബസ് ഇടിച്ച് വെയിറ്റിങ് ഷെഡ് തകരുകയായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !