ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോളിന്റെ 8-ാം സീസണ്‍. വെള്ളിയാഴ്ച രാത്രി കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹന്‍ ബഗാന്‍ മത്സരത്തോടെ ആവേശത്തിനു കിക്കോഫാകും. എല്ലാ മത്സരങ്ങളുടെയും വേദി ഗോവയാണ്.
ഐഎസ്‌എലില്‍ ഇത്തവണയും കപ്പും ഷീല്‍ഡുമുണ്ട്. പ്രാഥമിക ഘട്ടത്തില്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തുന്ന ടീമിനാണ് ഐഎസ്‌എല്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ്. ഇവര്‍ക്ക് ഏഷ്യയിലെ മുന്‍നിര ക്ലബ് പോരാട്ടമായ എഎഫ്സി ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കളിക്കാം. ഐഎസ്‌എല്‍ ഫൈനലില്‍ ജേതാക്കളാകുന്ന ടീമിനു വന്‍കരയിലെ രണ്ടാം നിര ക്ലബ് പോരാട്ടമായ എഎഫ്സി കപ്പിന്റെ യോഗ്യതാറൗണ്ട് കളിക്കാം. ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്സി തന്നെയാണ് കഴിഞ്ഞ വട്ടം ഐഎസ്‌എല്‍ ജേതാക്കളായതും.
ഐഎസ്‌എലിലെ 11 റൗണ്ടുകളുടെ മത്സരക്രമമാണ് സംഘാടകര്‍ പുറത്തു വിട്ടത്. (എല്ലാ മത്സരങ്ങളും രാത്രി 7.30ന്)
ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍
നവംബര്‍ 19: എടികെ മോഹന്‍ ബഗാന്‍
നവംബര്‍ 25: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
നവംബര്‍ 28: ബെംഗളൂരു എഫ്സി
ഡിസംബര്‍ 5: ഒഡീഷ എഫ്സി
ഡിസംബര്‍ 12: ഈസ്റ്റ് ബംഗാള്‍
ഡിസംബര്‍ 19: മുംബൈ സിറ്റി എഫ്സി
ഡിസംബര്‍ 22: ചെന്നൈയിന്‍ എഫ്സി
ഡിസംബര്‍ 26: ജംഷഡ്പുര്‍ എഫ്സി
ജനുവരി 2: എഫ്സി ഗോവ
ജനുവരി 9: ഹൈദരാബാദ് എഫ്സി
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !