ദത്ത് വിവാദം; കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിയ്ക്കും, ശേഷം ഡിഎന്‍എ പരിശോധന

0
ദത്ത് വിവാദം; കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിയ്ക്കും, ശേഷം ഡിഎന്‍എ പരിശോധന | Adoption controversy; The baby will be brought to Kerala today, followed by DNA testing

അമ്മയുടെ അനുമതി കൂടാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും. ഇന്നലെ രാത്രി ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഓഫീസില്‍ വെച്ച് ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കേരളത്തില്‍ നിന്ന് പോയ സംഘം കുഞ്ഞിനെ ഏറ്റുവാങ്ങി. ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയതിന് ശേഷമാണ് ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ തിരുവന്തപുരത്ത് എത്തിച്ച് കഴിഞ്ഞാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.

നാട്ടിലെത്തിയശേഷം അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന നടത്താനായി സാമ്പിള്‍ ശേഖരിക്കും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്‌നോളജിയിലാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. രണ്ട് ദിവസത്തിനകം ഡിഎന്‍എ പരിശോധനയുടെ ഫലം വരും. ഫലം പോസിറ്റീവാണ് എങ്കില്‍ ശിശുക്ഷേമ സമിതി കുഞ്ഞിനെ അനുപമയ്ക്ക് വിട്ടുകൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കും.

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് അനുപമ ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതി കേട് കാട്ടിയെന്നും കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ നല്‍കിയ പരാതിയില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !