സാമൂഹ്യ മാധ്യമമായ ക്ലബ്ഹൗസില്‍ ഇനിമുതല്‍ ചര്‍ച്ചകള്‍ റെക്കോഡ് ചെയ്യാം. ഒരു തത്സമയ സെഷന്‍ റെക്കോഡ് ചെയ്യാനും സ്വന്തം പ്രൊഫൈലിലോ ക്ലബ്ബിലോ സേവ് ചെയ്യാനും സാധിക്കുന്ന റീപ്ലേ എന്ന ഫീച്ചറാണ് ക്ലബ്ഹൗസ് പുറത്തിറക്കിയത്.
പുതിയ സംവിധാനം ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. റെക്കോഡ് ചെയ്ത ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് ആപ്പിന് പുറത്ത് ഷെയര്‍ ചെയ്യാനും ഇനിമുതല്‍ കഴിയും.
ട്വിറ്റര്‍ തങ്ങളുടെ ഓഡിയോ പ്ലാറ്റ്‌ഫോമായ സ്‌പേസസില്‍ അടുത്തിടെ ചര്‍ച്ചകള്‍ റെക്കോഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനം പുറത്തിറക്കിയിരുന്നു. ക്ലബ്ഹൗസിലെ റൂമില്‍ റീപ്ലേ സംവിധാനം വേണമോയെന്ന് അഡ്മിനുകള്‍ക്ക് തീരുമാനിക്കാം. റീപ്ലേ സംവിധാനം അനുവദിക്കുകയാണെങ്കില്‍ ആ റൂമിലെ ഏല്ലാവര്‍ക്കും ചര്‍ച്ച മൊത്തത്തില്‍ റെക്കോഡ് ചെയ്യാനും പിന്നീട് ആവശ്യമുള്ളപോലെ കേള്‍ക്കാനും കഴിയും.
തത്സമയ ചര്‍ച്ചകളുടെ തന്നെ അനുഭവം നല്‍കുന്നതായിരിക്കും റെക്കോഡഡ് സെഷനുകള്‍. റീപ്ലേ ഉപയോഗിക്കുന്ന ഒരാള്‍ക്ക് റെക്കോഡിങ് പോസ് ചെയ്യാനും അടുത്ത സ്പീക്കറുടെ സംസാരം തെരഞ്ഞെടുക്കാനും കൂടുതല്‍ വേഗത്തില്‍ സംസാരം കേള്‍ക്കാനും സാധിക്കും. ആരൊക്കെ റീപ്ലേ ഉപയോഗിക്കുന്നുണ്ടെന്ന് അറിയാന്‍ അഡ്മിനുകള്‍ക്ക് സാധിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !