ന്യൂഡല്‍ഹി | പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്ബ് കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം. കര്‍ഷക നിയമം പിന്‍വലിക്കാനുള്ള ബില്ലിന് അടുത്ത കേന്ദ്ര മന്ത്രി സഭ യോഗം അനുമതി നല്‍കിയേക്കും.
ബില്‍ നാളെയോടെ തയ്യാറാകുമെന്നാണ് സൂചന. കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളായ താങ്ങു വിലയും കേസുകള്‍ പിന്‍വലിക്കുന്നതും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പുതിയ സമിതി നിലവില്‍ വന്നേക്കും.
അതേസമയം, വിവാദ കാര്‍ഷിക നിയമം പിന്‍വലിച്ച ശേഷമുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഇന്ന് സിംഗുവില്‍ ചേരും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും തുടര്‍ സമരരീതികളും യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കേണ്ടന്നാണ് ഭൂരിഭാഗം കര്‍ഷക സംഘടനകളുടെയും നിലപാട്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് സിംഗുവില്‍ യോഗം ചേരുന്നത്. ഇന്നലെ കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തി വരുന്ന സമരം തുടരുമെന്ന് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !