ചെന്നൈ: സാധാരണക്കാരന്‍ കെട്ടിടനിര്‍മാണ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ വലയുമ്ബോള്‍ ആശ്വാസവുമായി തമിഴ്‌നാട് സര്‍ക്കാര്‍.
തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന 'വലിമൈ' എന്ന പുതിയ ബ്രാന്‍ഡ് പുറത്തിറക്കുകയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മറ്റു സിമന്റുകളെക്കാള്‍ കുറഞ്ഞ വിലയില്‍ 'വലിമൈ' ജനങ്ങളിലേക്കെത്തും. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയുമാണ് നിരക്ക്. സ്വകാര്യ കമ്ബനികളുടെ സിമന്റിന് 500 രൂപയോളം വില വരുമ്ബോഴാണ് സര്‍ക്കാരിന്റെ നീക്കം
തമിഴ്‌നാട് സര്‍ക്കാരിന്റെ 'അരസു' സിമന്റ് നിലവില്‍ മാസം തോറും 30,000 ടണ്‍ നിര്‍മിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കുന്ന രണ്ടാമത്തെ സിമന്റ് ബ്രാന്‍ഡാണ് 'വലിമൈ'. തമിഴ്‌നാട് സിമന്റ്‌സ് കോര്‍പ്പറേഷന് തെങ്കാശി ജില്ലയിലെ അരിയല്ലൂരിലും ആലങ്ങുളത്തും 17 ലക്ഷം മെട്രിക് ടണ്‍ സിമന്റ് ഉല്‍പാദിപ്പിക്കാന്‍ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !