പപ്പാ പറഞ്ഞതായിരുന്നു ശരി; അവര്‍ ക്രിമിനലുകളാണ് - മൊഫിയയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

പപ്പാ പറഞ്ഞതായിരുന്നു ശരി; അവര്‍ ക്രിമിനലുകളാണ് - ആത്മഹത്യാക്കുറിപ്പില്‍ മൊഫിയ | Dad was right; They are criminals - Mofia in the suicide note

കൊച്ചി |  ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മൊഫിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. പിതാവിനോട് ക്ഷമ പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഭർത്താവിനും അയാളുടെ വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്.

'പപ്പാ സോറി, എന്നോട് ക്ഷമിക്കണം.നിങ്ങൾ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. ഇവിടെ ജീവിക്കാൻ പറ്റുന്നില്ല. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാൻ ശക്തിയില്ല. ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അയാൾ എന്നെ മാനസിക രോഗിയാക്കി മാറ്റി. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്‌നമെന്ന് പറയും. ഇനിയും അത് കേട്ടുനിൽക്കാൻ വയ്യ. ഒരുപാട് സഹിച്ചു. പടച്ചോൻ പോലും അവനോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്നു കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അച്ഛനും ക്രിമിനൽസ് ആണ്. അവർക്ക് മാക്‌സിമം ശിക്ഷ കൊടുക്കണമെന്നതാണ് എന്റെ അവസാനത്തെ ആഗ്രഹം'- എന്നൊക്കെയാണ് കത്തിൽ പറയുന്നത്.

കൂടാതെ പൊലീസിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും, സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് യുവതി വിവാഹം കഴിച്ചത്.

ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതി ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഒത്തുതീർപ്പിനായി പൊലീസ് വിളിപ്പിച്ചതിനെത്തുടർന്ന് പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. മടങ്ങിവന്നതിനു ശേഷമാണ് ജീവനൊടുക്കിയത്.

 തൊടുപുഴയിൽ സ്വകാര്യ കോളേജിൽ മൂന്നാം വർഷ എൽ.എൽ.ബി. വിദ്യാർത്ഥിയാണ് മരിച്ച മൊഫിയ. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056) 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
പപ്പാ പറഞ്ഞതായിരുന്നു ശരി; അവര്‍ ക്രിമിനലുകളാണ് - ആത്മഹത്യാക്കുറിപ്പില്‍ മൊഫിയ | Dad was right; They are criminals - Mofia in the suicide note

Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.