ദുൽഖർ മുത്താണ്, പക്ഷേ… ‘കുറുപ്പി’നെതിരെ കുരുക്കുമായി മല്ലു ട്രാവലര്‍, ഇ ബുൾജെറ്റ് സഹോദരന്മാർ

0
ദുൽഖർ മുത്താണ്, പക്ഷേ… ‘കുറുപ്പി’നെതിരെ കുരുക്കുമായി  മല്ലു ട്രാവലര്‍, ഇ ബുൾജെറ്റ് സഹോദരന്മാർ | Dulquer is a pearl, but മ Mallu Traveler and e Buljet brothers wrestle against 'Kurup'

വാഹനം രൂപമാറ്റം വരുത്തിയതുമയി ബന്ധപ്പെട്ട് ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനരജിസ്ട്രേഷന്‍ മരവിപ്പിച്ചിരുന്നു. ഇപ്പോഴിതാ കുറുപ്പിന്‍റെ സ്റ്റിക്കർ ഒട്ടിച്ച പ്രമോഷൻ വാഹനം കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി.  ഇതിനെതിരെ വ്യാപക പ്രതിഷേധം

ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ സിനിമയുടെ പ്രമോഷന് വേണ്ടി വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിച്ച് ഓടിയതിനെതിരെ ഇ ബുൾജെറ്റ് സഹോദരൻമാർ.
സിനിമാക്കാരോടും തങ്ങളോടും മോട്ടോർ വാഹന വകുപ്പ് ഇരട്ടത്താപ്പാണ് കാണിച്ചത്. ‘കുറുപ്പി’ന്റെ പ്രമോഷനു വേണ്ടി കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിയ വണ്ടികൾ ഒരുദ്യോഗസ്ഥൻ പോലും പരിശോധിച്ചില്ല.

നിയമലംഘനം നടത്തിയതിന്റെ പേരിൽ ഇ ബുൾജെറ്റ് സഹോദരൻമാരുടെ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ കയറി അതിക്രമം കാണിച്ചതിന് ഇരുവരെയും അറസ്റ്റ് ചെയ്തു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പി’ന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ വ്‌ളോഗർ ‘മല്ലു ട്രാവലർ’. പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിനെതിരെയാണ് ‘മല്ലു ട്രാവലര്‍’ രംഗത്തെത്തിയത്. സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി. ആ അവസരത്തിൽ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുന്നതിൽ മോട്ടോർ വാഹന വകുപ്പ് എന്തുകൊണ്ടാണ് കേസ്‌ എടുക്കാത്തത് എന്ന് ‘മല്ലുട്രാവലർ’ ചോദിക്കുന്നു.

‘മല്ലുട്രാവല’റിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്:

“അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗൽ ആണൊ…? സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌, ഒരു വണ്ടി പൊക്കി കൊണ്ടുപോയി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ…? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുക. അപ്പൊ എന്താ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് കേസ്‌ എടുക്കാത്തത്…?

നിയമ പ്രകാരം പ്രൈവറ്റ്‌ വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്‌. 100 ശതമാനം ഇത്‌ നിയമ വിരുദ്ധമാണ്. (ഇനി ഇത്‌ നിയമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത്‌ കണ്ട്‌ ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ്‌ ആക്സിഡന്റ്‌ ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈൻ അടിക്കുന്നത്‌ , അതോ ഫീസ്‌ അടച്ച സ്റ്റിക്കറിംഗ്‌ ശ്രദ്ധ തിരിക്കില്ല എന്നാണൊ , സിനിമ അടിപൊളി, ദുൽക്കർ നമ്മുടെ മുത്ത്. പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ.”

കുറുപ്പിന്‍റെ പ്രമോഷന്‍ വര്‍ക്കുകള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിൽ അങ്ങോളമിങ്ങോളം കുറുപ്പ് അനൗൺസ്‌മെന്‍റിനൊപ്പം ‘വാണ്ടഡ്’ പോസ്റ്ററുകളും വിതരണം ചെയ്‌തു. സാധാരണക്കാരിലേക്ക് ചിത്രം എത്തിക്കുവാൻ റോഡ് ഷോയും നടത്തിയിരുന്നു.

നേരത്തെ നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് യു ട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ വാഹനരജിസ്ട്രേഷന്‍ മരവിപ്പിച്ചിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.
അതേസമയം നിയമപ്രകാരം പണം നൽകിയാണ് കുറുപ്പിന്റെ പ്രമോഷനായി വാഹനം ഇറക്കിയതെന്ന് സിനിമാ അണിയറ പ്രവർത്തകർ പറയുന്നു. പാലക്കാട് ആർ.ടി ഓഫീസിൽ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !