"സിനിമ പോസ്റ്ററുകളില്‍ പാല്‍ ഒഴിക്കാതെ അത് പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കൂ" ; പാലഭിഷേകത്തിനെതിരെ സല്‍മാന്‍ ഖാന്‍ | Video

സിനിമ പോസ്റ്ററുകളില്‍ പാല്‍ ഒഴിക്കാതെ പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കൂ; പാലഭിഷേകത്തിനെതിരെ സല്‍മാന്‍ ഖാന്‍ | Give milk to poor children without pouring it on movie posters; Salman Khan against bridge anointing

സിനിമ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തുന്നതില്‍ നിന്ന് ആരാധകരെ വിലക്കി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍.

സല്ലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ആന്റിം: ദ ഫൈനല്‍ ട്രൂത്തിന്റെ പോസ്റ്ററില്‍ ആരാധകര്‍ പാല്‍ ഒഴിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് താരം അഭ്യര്‍ഥന നടത്തിയത്. പാല്‍ പാഴാക്കുന്നതിന് പകരം ആവശ്യക്കാരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കി സഹായിക്കാനാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

'പലര്‍ക്കും വെള്ളം വരെ ലഭിക്കുന്നില്ല, നിങ്ങള്‍ പാല്‍ പാഴാക്കുന്നു. നിങ്ങള്‍ക്ക് പാല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പാല്‍ കുടിക്കാന്‍ കിട്ടാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് അത് നല്‍കണമെന്ന് ഞാന്‍ എന്റെ ആരാധകരോട് അഭ്യര്‍ഥിക്കുന്നു'-സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നവംബര്‍ 26നാണ് ആന്റിം റിലീസായത്.ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.