ജനാധിപത്യത്തിന് കരുത്തുപകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണം - പി. ഉബൈദുള്ള എം എല്‍ എ

0
ജനാധിപത്യത്തിന് കരുത്തുപകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണം - പി. ഉബൈദുള്ള എം എല്‍ എ | Gram Sabhas should be able to strengthen democracy - P. Ubaidullah MLA

മലപ്പുറം
| ജനാധിപത്യത്തിന് കരുത്തു പകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. അധികാരം ജനങ്ങളിലേക്ക് എത്തുന്നതു വഴി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നൂതനമായ ആശയങ്ങളും നവീനമായ പദ്ധതികളും നാടിന് ആവശ്യമാണെന്നും അതിനു വേണ്ടിയുള്ള ഊര്‍ജ്ജിതമായ ശ്രമം ഗ്രാമസഭകള്‍ മുന്‍കൈയ്യെടുത്ത് ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ടി ബഷീര്‍, നവാസ്, എം പി റഹീം, അഡ്വ. അഫീഫ് പറവത്ത്, ഹസീന കപ്പുകുത്ത് പൊറ്റമ്മല്‍, ഹാരിസ് കളപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.വടക്കേമണ്ണ പുഴയോരം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി , അംഗനവാടിക്ക് സ്വന്തമായ കെട്ടിടം, വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, വയോജനങ്ങള്‍ക്ക് ന്യൂട്രീഷ്യന്‍ ഫുഡ് , ഹെല്‍ത്ത് മൊബൈല്‍ ചെക്കപ്പ് തുടങ്ങിയവ സംഖ്യ പദ്ധതിക്ക് വേണ്ടി സമര്‍പ്പിക്കാനും നടന്നു കൊണ്ടിരിക്കുന്ന റോഡ് അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും ഗ്രാമസഭ തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !