കൊച്ചി: പാലാരിവട്ടത്ത് ഉണ്ടായ വാഹനാപകടത്തില്‍ മോഡെലുകളും സുഹൃത്തും മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹോട്ടൽ ഉടമയെ കുടുക്കിയത് ജീവനക്കാരുടെ നിര്‍ണായക വെളിപ്പെടുത്തല്‍. മോഡെലുകള്‍ ഹോടെലിലെ ഡിജെ പാര്‍ടിയില്‍ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്നാണ് ജീവനക്കാര്‍ പൊലീസിന് നല്‍കിയ മൊഴി.
ഹോട്ടൽ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിജിറ്റല്‍ വിഡിയോ റെകോര്‍ഡര്‍ (ഡിവിആര്‍) നശിപ്പിച്ചതിന് ഫോര്‍ട് കൊച്ചിയിലെ നമ്പര്‍ 18 ഹോടെലുടമ റോയി ജോസഫ് വയലാട്ടും അഞ്ച് ജീവനക്കാരുമടക്കം ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇതില്‍ രണ്ടു ജീവനക്കാരെ ഡിവിആര്‍ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. ബുധനാഴ്ച രാത്രിയാണ് ആറു പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായ റോയ് ജെ വയലാട്ടുമായി നമ്പര്‍ 18 ഹോടെലില്‍ പൊലീസ് പരിശോധന നടത്തി.
റോയി പൊലീസിന് കൈമാറിയ ഡിവിആറില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹോടെലില്‍ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിന് റോയി ഉള്‍പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !