തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ കന്യാകുമാരി തീരത്തോട് കൂടുതല്‍ അടുക്കും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലും ശക്തമായ കാറ്റും തുടരും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം ഉണ്ട്.
മഴമൂലം നിര്‍ത്തി വച്ചിരുന്ന കോഴിക്കോട് കുറ്റിയാടി ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. മഴമൂലമുണ്ടായ ഗതാഗത തടസങ്ങള്‍ ഒഴിവാക്കിയെന്നു പോലീസ് അറിയിച്ചു. ജില്ലയില്‍ രാത്രി വൈകി കാര്യമായ മഴയുണ്ടായില്ല. എന്നാല്‍ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജല നിരപ്പ് ഉയര്‍ന്നു. 138.85 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കഴിഞ്ഞദിവസം അണക്കെട്ട് സന്ദര്‍ശിച്ച ഉപസമിതി ഉടന്‍ ഓണ്‍ലൈനായി യോഗം ചേരും. തുടര്‍ന്ന് അടുത്ത മേല്‍നോട്ടസമിതിക്ക് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !