ഇന്ധനവില വർധനവിനെതിരെ ഇന്നലെ കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരേ നടൻ ജോജു ജോർജ് പ്രതികരണവുമായി രംഗത്ത് വന്നത് കോൺഗ്രസിന് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ, സോഷ്യൽ മീഡിയയാണ് ജനവും കോൺഗ്രസിന്റെ സമരരീതി പ്രാകൃതമായ നയമാണെന്ന് വിമർശിച്ചു. ജോജു ജോർജ് മുൻപ് ഇന്ധനവില വർധനവിനെക്കുറിച്ച് പറയുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി.ടി ബൽറാം.
പ്രമുഖ ഓട്ടോമൊബൈൽ ജേണലിസ്റ്റായ ബൈജു എൻ നായരുടെ ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയാണ് ബൽറാം ഷെയർ ചെയ്തിരിക്കുന്നത്. അടുത്തിടെ ബൈജുവും ജോജുവും കൂടി നടത്തിയ ഒരു യാത്രയ്ക്കിടെയുള്ള ദൃശ്യങ്ങളാണിവ. ജോജുവിന്റെ കൈയിലുണ്ടായിരുന്ന പഴയ ഹോണ്ട സിആർവി കാർ എവിടെയെന്ന് ബൈജു ചോദിക്കുമ്പോൾ ‘അത് പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ വിറ്റു’ എന്നായിരുന്നു ജോജു മറുപടി നൽകിയത്.
ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിക്കണമെന്നും എന്നാൽ സാധാരണക്കാരായ ജനങ്ങളുടെ വഴിമുടക്കിയല്ല പ്രതിഷേധിക്കണ്ടതെന്നും ജോജു കഴിഞ്ഞ ദിവസം പരസ്യ പ്രതിഷേധത്തിനിടെ ജോജു വ്യക്തമാക്കിയിരുന്നു.
അതേസമയം, ജോജുവിനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. സ്ത്രീകളെ പിടിച്ചു തള്ളിയാണ് ജോജു കയറി വന്നതെന്നും, സ്ത്രീകൾ കേൾക്കാൻ കൊള്ളില്ലാത്ത ചീത്ത വിളികളാണ് ജോജു നടത്തിയതെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിനെതിരെ സ്ത്രീകൾ കൊടുത്ത പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !