കൊച്ചി: നടന്‍ ജോജുവിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികള്‍ക്കായി തെരച്ചില്‍ തുടര്‍ന്ന് പൊലീസ്. കേസിലെ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളത്.
മറ്റുള്ളവര്‍ രണ്ട് ദിവസമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ക്കായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.
കീഴടങ്ങിയ ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകാനും പാര്‍ട്ടിക്കുള്ളില്‍ ആലോചനയുണ്ട്. അതേസമയം, ജോജുവിനെതിരായ പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ജില്ലാ തലത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. സംഭവസമയത്ത് ജോജു മാസ്‌ക്ക് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി ഡിസിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !