ELECTION LIVE UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

അവസരങ്ങൾ തുലച്ച് കേരളാ ബ്ലാസ്റ്റേഴ്സ് : നോര്‍ത്ത്ഈസ്റ്റിനോട് ഗോള്‍ രഹിത സമനില

0
അവസരങ്ങൾ തുലച്ച് കേരളാ ബ്ലാസ്റ്റേഴ്സ് : നോര്‍ത്ത്ഈസ്റ്റിനോട് ഗോള്‍ രഹിത സമനില | Kerala Blasters lose chances: Goalless draw with Northeast

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – കേരള ബ്ലാസ്റ്റേഴസ് മത്സരം സമനിലയില്‍ കലാശിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. മുന്നേറ്റത്തിലും പന്തടക്കത്തിലും നോര്‍ത്ത് ഈസ്റ്റിന് മുകളില്‍ മഞ്ഞപ്പടയ്ക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായി. എന്നിരുന്നാലും ലഭിച്ച ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ മുന്നേറ്റ നിരയ്ക്കായില്ല.

സിപോവിച്ചിനേയും ലെസ്കോവിച്ചിനേയും ആദ്യ ഇലവെനില്‍ എത്തിച്ച് പ്രതിരോധം ശക്തമാക്കാന്‍ പരിശീലകന്‍ വുകൊമനോവിച്ചിനായിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് അപകടം വിതച്ചേക്കാവുന്ന പല മുന്നേറ്റങ്ങളും തടയാന്‍ ബ്ലാസ്റ്റേഴ്സിനായി. പക്ഷെ ആദ്യ പകുതിയില്‍ ഇരു ടീമുകളുടെ ഭാഗത്തു നിന്നും കാര്യമായ ചലനങ്ങള്‍ ഉണ്ടായില്ല.

36-ാം മിനിറ്റില്‍ മുന്നിലെത്താനുള്ള സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ലക്രയില്‍ നിന്ന് തട്ടിയെടുത്ത പന്ത് ആഡ്രിയാന്‍ ലൂണ പെരേര ഡയാസിന് നല്‍കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച പന്ത് ഷോട്ടിന് മുതിരാത ഡയാസിന്റെ ശ്രമം. പിന്നീട് മുന്ന് പ്രതിരോധ താരങ്ങളുടെ വെല്ലുവിളികളെ അതിജീവിച്ച് ഉതിര്‍ത്ത ഷോട്ട് പോസ്റ്റില്‍ നിന്ന് ലക്ഷ്യം തെറ്റി അകന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോളിനായുള്ള പോരാട്ടം ആരംഭിച്ചിരുന്നു. 51-ാം മിനിറ്റില്‍ അരങ്ങേറ്റ താരം വിന്‍സിയുടെ ഒറ്റയാള്‍ മുന്നേറ്റം. ഗോളിന് ശ്രമിക്കാതെ സഹലിലേക്ക് പന്ത് കൈമാറി വിന്‍സി. തുറന്ന അവസരം. ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുമെന്ന് തോന്നിച്ച നിമിഷം. പക്ഷെ സഹലിന് അപൂര്‍വമെന്നപോലെ പിഴച്ചു. തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേയ്ക്ക്.

2-0 എന്ന നിലയില്‍ മുന്നിലെത്തേണ്ട നിമിഷത്തില്‍ ഗോള്‍ രഹിതമായി തുടരുന്നതിന്റെ നിരാശ ബ്ലാസ്റ്റേഴ്സ് ക്യാമ്പിലുണ്ടായിരുന്നു. എങ്കിലും ആക്രമണ ഫുട്ബോള്‍ രീതി മഞ്ഞപ്പട തുടര്‍ന്നു. 70-ാം മിനിറ്റില്‍ ഡയാസിനും സഹലിനും പകരം നിഷു കുമാറും വാസ്ക്വസും കളത്തിലെത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ കളിയില്‍ കൂടുതല്‍ ചടുലത വന്നു.

83-ാം മിനിറ്റില്‍ വരുത്തിയ മാറ്റം ശെരിയെന്നുറപ്പിക്കും വിധം നിഷുവിന്റെ മുന്നേറ്റം. പന്ത് വാസ്ക്വസിന് ഉയര്‍ത്തി നല്‍കി. കിട്ടിയ അവസരം പാഴാക്കാതെ മനോഹരമായൊരു ഹെഡര്‍ ശ്രമം വാസ്ക്വസ് നടത്തി. പക്ഷെ സുഭാഷിഷിന്റെ ഉഗ്രന്‍ സേവ് വീണ്ടും ബ്ലാസ്റ്റേഴ്സ് മോഹങ്ങള്‍ക്ക് വിള്ളലേല്‍പ്പിച്ചു.

മത്സരത്തിന്റെ അധിക സമയത്തും ബ്ലാസ്റ്റേഴ്സ് ആധിപത്യം തുടര്‍ന്നു. വാസ്ക്വസ് വീണ്ടും ബോക്സിനുള്ളില്‍ നിന്ന് ഗോള്‍ ശ്രമം. മികച്ചൊരു ഷോട്ട് ഉതിര്‍ക്കാന്‍ താരത്തിന് കഴിഞ്ഞു. എന്നാല്‍ നേരിയ വെത്യാസത്തില്‍ പന്ത് പുറത്തേക്ക്. അവസാന ശ്രമവും പാഴായതോടെ മികച്ച പോരാട്ടം കാഴ്ച വച്ചിട്ടും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ടീമിന്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !