പിഡബ്ല്യുഡി എൻജിനീയറുടെ വീട്ടിലെ പൈപ്പിനുള്ളിൽ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങൾ

പിഡബ്ല്യുഡി എൻജിനീയറുടെ വീട്ടിലെ പൈപ്പിനുള്ളിൽ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങൾ | Millions found in pipe inside PWD engineer's house

ബെംഗളൂരു
| അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി കണ്ടെത്തിയത് ലക്ഷങ്ങളുടെ പണവും സ്വർണവും. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിൽ പി.ഡബ്ല്യു.ഡി എൻജിനീയറുടെ വീട്ടില്‍ നടന്ന റെയ്‌ഡിലാണ് ചുവരിലെ പൈപ്പുകള്‍ക്കുള്ളില്‍ നിറച്ചുവെച്ച നിലയില്‍ ലക്ഷങ്ങളുടെ നോട്ടുകള്‍ പിടികൂടി..പി.ഡബ്ല്യു.ഡി വകുപ്പിലെ ജോയിന്റ് എൻജിനീയറായ ശാന്ത ഗൗഡ ബരാദറിന്റെ വീട്ടിലാണ് അഴിമതി വിരുദ്ധ സംഘം പരിശോധനയ്‌ക്കെത്തിയത്. പരിശോധന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചതിനാല്‍ ഉദ്യോഗസ്ഥൻ പണം വീട്ടിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

പൈപ്പിനുള്ളില്‍ പണമുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഒരു പ്ലംബറെ എത്തിച്ച് പൈപ്പ് പൊളിച്ചാണ് പണം കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണവും പിടിച്ചെടുത്തു.പൈപ്പിനുള്ളില്‍ നിന്ന് നോട്ടുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി. പൈപ്പുകള്‍ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രമായി ഉണ്ടാക്കിയതാണെന്ന് പരിശോധനയില്‍ വ്യക്തമായി. സംസ്ഥാനത്താകമാനം 60 ഇടങ്ങളിലാണ് അഴിമതി വിരുദ്ധ സേന റെയ്ഡ് നടത്തിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post