കോഴിക്കോട് | താമരശേരിയില്‍ വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് യുവതിക്കു ഗുരുതര പരുക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണു പരുക്കേറ്റത്. നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്നു നായയുടെ ഉടമ വെഴുപ്പൂര്‍ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്രസയിൽ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയതായിരുന്നു ഫൗസിയ. റോഡിലേക്കിറങ്ങിയതും നായ്ക്കള്‍ വളയുകയായിരുന്നു. രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ നിലത്തുവീണ ഫൗസിയയുടെ തലയ്ക്കും മുഖത്തും കൈയ്ക്കും കടിയേറ്റു. സമീപത്തുണ്ടായിരുന്നുവര്‍ എത്തിയാണു നായ്ക്കളെ ഒാടിച്ച് യുവതിയെ രക്ഷിച്ചത്.
സാരമായി പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരനായ പ്രഭാകരന് ഒരാഴ്ച മുൻപു കടിയേറ്റിരുന്നു. മുൻപു പലരെ കടിച്ചിട്ടും നായയെ കെട്ടിയിടാന്‍ ഉടമ തയാറായിട്ടില്ല. പ്രതിഷേധം ശക്തമായതോടെയാണു സ്ഥലത്തെത്തിയ പൊലീസ് റോഷനെ കസ്റ്റഡിയിലെടുത്തത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !