കനത്ത മഴയെ തുടർന്ന് വലിയ കെടുതിയിലാണ് തമിഴ്‌നാട്. തലസ്ഥാന നഗരമായ ചെന്നൈയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. കനത്തമഴയില്‍ അങ്ങിങ്ങായി കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും.
രാജേശ്വരി എന്ന പൊലീസ് ഇന്‍സ്പെക്ടര്‍ അബോധാവസ്ഥയിലായ ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്വന്തം ചുമലിലേറ്റി കൊണ്ടു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഉദയ എന്ന വ്യക്തിയാണ് അബോധാവസ്ഥയിലായത്. ഇദ്ദേഹത്തെ രാജേശ്വരി ചുമലിലേറ്റി ഓട്ടോയില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ ആണ് വൈറൽ ആയിരിക്കുന്നത്. ഉദയ ഇപ്പോൾ ചികിത്സയിലാണ്.
Inspector Rajeshwari rescued a man, who was found lying unconscious at T P Chathiram pic.twitter.com/3k2Gf3y0cl
— SINDHU KANNAN (@SindhukTOI) November 11, 2021
കില്‍പ്പോക്ക് മേഖലയിലെ ടി.പി.ചൈത്രത്തിലെ സെമിത്തേരിയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു ഉദയ. ഈ പ്രദേശത്ത് കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം നിറഞ്ഞിരുന്നു. സെമിത്തേരിയില്‍ ജോലി ചെയ്യുന്ന ഉദയയ്ക്ക് അസുഖം ബാധിച്ച് ബോധം നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തെയാണ് രാജേശ്വരി സഹായിച്ചത്.
രാജേശ്വരിയുടെ സമയോചിതമായ ഈടപെടലിന് ഐ.എ.സ് ഉദ്യോഗസ്ഥരടക്കം നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
மீட்பு பணியில் காவல்துறையினர் pic.twitter.com/3kUBg8T0h6
— ரமேஷ்முருகேசன் (@rameshibn) November 11, 2021
അതിനിടെ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി കൊണ്ടിരിക്കുകയാണ്.
No one has shoulders as strong as you Inspector Rajeshwari 💪Bravo. Helping out an unconscious man in terrible rains and rushing him to a nearby hospital in an auto is indeed laudable. Video by @Shilpa1308 #TamilNaduRains #Police #ChennaiRains2021 pic.twitter.com/VZqc2mLQ4U
— Supriya Sahu IAS (@supriyasahuias) November 11, 2021
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !