കൊച്ചി: 'ഞാനിവിടെ കിടന്ന് ചത്തു പോയാല്‍ എന്തു ചെയ്യും' - ഇന്ധനവില വര്‍ധനയുടെ അത്രയും പ്രശ്‌നമല്ല ആളുകള്‍ കുറച്ചുസമയം റോഡില്‍ കിടക്കുന്നത് എന്നാണ് ഡിസിസി പ്രസിഡന്റ് പ്രസംഗിച്ചതെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകയോട് നടന്‍ ജോജു ജോര്‍ജ് രോഷത്തോടെ ചോദിച്ചതാണിത്.
രോഗബാധിതരും പരീക്ഷയ്ക്ക് പോകുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ട്. എല്ലാവരും വിയര്‍ത്ത് ഇരിക്കുന്നത് നിങ്ങള്‍ കണ്ടില്ലേ, കാറിനകത്ത് എസിയിട്ടാണ് ആളുകള്‍ ഇരിക്കുന്നത്, എന്നിട്ടാണോ പെട്രോള്‍ വില കുറയ്ക്കാന്‍ സമരം ചെയ്യുന്നത്. '- രോഷത്തോടെ ജോജുവിന്റെ വാക്കുകള്‍.
പൊലീസ് പറഞ്ഞിട്ടുപോലും സമരക്കാര്‍ കേള്‍ക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്, ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല. ഇതിനര്‍ത്ഥം ഡീസലിനും പെട്രോളിനും വില കൂടിയതില്‍ ഒരു പ്രശ്‌നവും ഇല്ലെന്നല്ല, ഇതല്ലല്ലോ ഇതിന്റെ സിസ്റ്റം. ഇങ്ങനെ ചെയ്തിട്ട് വില കുറയുമോ? കുട്ടികളെ അടക്കം തടഞ്ഞിട്ടിരിക്കുകയാണ്. കുറച്ച് പക്വതയുള്ള അളുകളല്ലെ നമ്മുടെ നാട് ഭരിക്കേണ്ടതെന്ന് ജോജു ചോദിച്ചു. ഒരു പാര്‍ട്ടിക്കും എതിരല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരത്തില്‍ ചെയ്യരുതെന്നും ജോജു പറഞ്ഞു.
ഇങ്ങനെ ചെയ്തിട്ട് വില കുറയുമോ എന്നാണ് കൂടിനിന്ന നാട്ടുകാര്‍ ചോദിക്കുന്നത്. മണിക്കൂറുകളായി ഞങ്ങള്‍ ഇവിടെ തടഞ്ഞിട്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. കീമോ ചെയ്തിട്ട് ആശുപത്രിയില്‍ കാത്തിരിക്കുന്നവരെ കൂട്ടാന്‍ പോകുന്നവര്‍, പരീക്ഷ എഴുതാന്‍ പോകുന്നവര്‍, അസുഖബാധിതര്‍ എന്നിവരും സമരത്തില്‍പ്പെട്ടിരുന്നു.
ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ രോഷ പ്രകടനം. അരമണിക്കൂറില്‍ ഏറെയായി ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജു പ്രതിഷേധിച്ചത്.
ദേശീയ പാതയില്‍ വന്‍ ഗതാഗത തടസമാണ് ഉണ്ടായത്. ഇതിനെതിരെ റോഡില്‍ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !