യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജനാവശ്യം - വി ഡി സതീശന്‍

0
യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജനാവശ്യം - വി ഡി സതീശന്‍ | Public demand is to strengthen the UDF - VD Satheesan

മലപ്പുറം
: യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജന ആവശ്യമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലപ്പുറം ജില്ലാ യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരള ജനതക്ക് അപമാനമായി മാറുകയാണ്. പൊതുജനത്തിന് നല്ലതു മാത്രം ചെയ്യേണ്ട സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ പൊതുജനങ്ങളെ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ യുഡിഎഫ് മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജന ആവശ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പല വികലമായ നയങ്ങളും മുന്നോട്ടു കുതിക്കേണ്ട ഇന്ത്യയെ പിറകോട്ട് നയിക്കാന്‍ മാത്രമാണ് ഉപകരിച്ചത്. ഇതേ രീതി തന്നെയാണ് സംസ്ഥാന സര്‍ക്കാറും പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ സമ്പത്ത് കൊള്ളയടിക്കുക എന്ന ലക്ഷ്യം മാത്രമാണ് കേന്ദ്രം ഭരിക്കുന്നവര്‍ക്കുള്ളത്. എല്ലാം വിറ്റഴിച്ച് ഇന്ത്യയെ കുത്തുപാളയെടുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ശ്രമം നടത്തുന്നത്.

കോവിഡ് എന്ന മഹാമാരിയെ പോലും വോട്ടാക്കി മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ സേവിക്കുക എന്ന രീതിയില്‍ ജനദ്രോഹ നയങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതെല്ലാം നോക്കി നിന്നു കാണാന്‍ യുഡിഎഫിനാവില്ല. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഏറ്റെടുത്ത് യുഡിഎഫ് ശക്തമായി സമര രംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ അധ്യക്ഷത വഹിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !