'മാനസിക രോഗിയായി ചിത്രീകരിച്ചു' ; മോഫിയ ക്രൂര പീഡനത്തിന് ഇരയായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

'മാനസിക രോഗിയായി ചിത്രീകരിച്ചു' ; മോഫിയ ക്രൂര പീഡനത്തിന് ഇരയായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് | Remand report that Mofia was a victim of brutal torture

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ (23) ക്രൂര പീഡനത്തിന് ഇരയായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചുവെന്നും ഭര്‍ത്താവ് സുഹൈല്‍ ശരീരത്തില്‍ പലതവണ മുറിവേല്‍പ്പിച്ചിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഫിയയെ മാനസിക രോഗിയായി ചിത്രീകരിച്ചുവെന്ന ആരോപണം ശരിവെക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സന്തോഷമുണ്ടെന്ന് മോഫിയയുടെ പിതാവ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. എന്ത് പരാതിയുണ്ടെങ്കിയും നേരിട്ട് വിളിയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചെന്നും പിതാവ് ദില്‍ഷാദ് പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.