ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കം ചെയ്തു. എന്‍സിബി ആസ്ഥാനത്തേക്കാണ് സമീറിനെ സ്ഥലംമാറ്റിയത്.
ആര്യന്‍ ഖാന്‍ കേസ് അടക്കം എന്‍സിബി മുംബൈ സോണല്‍ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസ് സഞ്ജയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള എന്‍സിബി സംഘമാകും ഇനി അന്വേഷിക്കുക. എന്‍സിബിയുടെ ദില്ലി ആസ്ഥാനം നേരിട്ട് മേല്‍നോട്ടം വഹിക്കും. പുതിയ അന്വേഷണ സംഘം നാളെ മുംബൈയില്‍ എത്തും.
ആര്യനെ വിട്ടുകിട്ടുന്നതിന് എട്ടുകോടി രൂപ വാങ്കഡെ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന ആരോപണവുമായി കേസിലെ സാക്ഷിയായിരുന്നു രംഗത്തെത്തിയത്. കോടികളുടെ ഇടപാടാണ് മയക്കുമരുന്ന് കേസില്‍ മറവില്‍ നടക്കുന്നതെന്നും സമീര്‍ വാങ്കഡെ അടക്കം ചിലര്‍ ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാക്ഷി പറഞ്ഞിരുന്നു.
കേസിലെ മറ്റൊരു സാക്ഷിയായ കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി ചേര്‍ന്ന് 18 കോടിയുടെ ഡീല്‍ നടന്നുവെന്നാണ് വെളിപ്പെടുത്തിയത്. ഇതില്‍ എട്ടു കോടി സമീറിന് നല്‍കാനും ധാരണയായെന്ന് സാക്ഷി ആരോപിച്ചത്. സാക്ഷിയെ ഒഴിഞ്ഞ പേപ്പറില്‍ എന്‍സിബി ഒപ്പിടുവിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !