പ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകള്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി സൗദി

0
പ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകള്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി സൗദി | Saudi Arabia extends Iqama, re-entry and visitor visas for expatriates for another two months

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി നീട്ടി.

ഇവ സ്വമേധയാ 2022 ജനുവരി 31 വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടിനല്‍കിയിരുന്നു. ഇതാണിപ്പോള്‍ രണ്ട് മാസം കൂടി അധികമായി നീട്ടിനല്‍കുന്നത്. യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക.

ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്‌സിറ്റ് റീഎന്‍ട്രി വിസ, സന്ദര്‍ശക വിസയില്‍ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവില്‍ അത്തരം സന്ദര്‍ശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !