ന്യൂഡല്‍ഹി: എയര്‍ ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ലയിപ്പിക്കാനൊരുങ്ങി ടാറ്റ. ഇരുകമ്പനികളും ചേര്‍ത്ത് ഒറ്റ വ്യോമയാന കമ്പനിയാക്കാനാണ് പദ്ധതി. എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇരു കമ്പനികളുടെയും ലയനം ഉണ്ടായേക്കും.
എയര്‍ ഇന്ത്യയെ ടാറ്റ വാങ്ങിയതോടെ, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ടാറ്റയുടെ ഭാഗമായിരുന്നു. എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റയ്ക്ക് 84 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഒറ്റ കമ്പനി ആക്കുന്നതോടെ ജീവനക്കാരുടെ പുനര്‍വിന്യാസവും സര്‍വീസുകളുടെ ക്രമീകരണവും നടപ്പാക്കുന്നത് വഴി പരമാവധി വരുമാനം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ എയര്‍ ഏഷ്യ ഇന്ത്യ കടുത്ത സാമ്പത്തിക നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാത്രം നഷ്ടം 1,532 കോടി രൂപയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 500 കോടി രൂപ ലാഭമുണ്ടാക്കാന്‍ സാധിച്ചിരുന്നു. പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് മലയാളി പ്രവാസികള്‍ക്കടക്കം ഏറെ സഹായകരമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !