ബെംഗളൂരു: തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമിച്ചത് മലയാളി. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സനാണ് മദ്യലഹരിയിലെത്തി ആക്രമിച്ചതെന്നാണ് വിവരം.
വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനം.
വിമാനത്താവളത്തിനു പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാള്‍ ഓടിയെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിജയ് സേതുപതിക്ക് പരുക്കേറ്റില്ല.
വിജയ് സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് അക്രമി ഓടിയെത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
யார்டா நீ கோழை? பின்னாலிருந்து விஜய் சேதுபதியை உதைக்கறான்😡😡 pic.twitter.com/dLGdOn7sIV
— Thalaivar Darbarᴬᴺᴺᴬᴬᵀᵀᴴᴱ🇮🇳 (@Vijayar50360173) November 3, 2021
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !