കൊച്ചി: കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറില്‍ ചായക്കട നടത്തി ലോക സഞ്ചാരം നടത്തിയിരുന്ന ദമ്ബതികളില്‍ കെ.ആര്‍.
വിജയന്‍(71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. റഷ്യന്‍ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങള്‍ ആകും മുമ്ബാണ് മരണം വിജയനെ തേടിയെത്തിയത്.
'ശ്രീ ബാലാജി കോഫി ഹൗസ്' എന്ന പേരില്‍ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തില്‍ നിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു വിജയന്റെയും ഭാര്യ മോഹനയുടെയും ലോകയാത്രകള്‍. ജീവിതം തന്നെ യാത്രകളാക്കി മാറ്റിയ കഴിഞ്ഞ 16 വര്‍ഷം കൊണ്ട് ഇരുവരും 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടെ ഇവരുടെ യാത്രാ പ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ പ്രചോദനം ഉള്‍ക്കൊണ്ട് ലോക യാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചവര്‍ നിരവധിയാണ്.
പിതാവിനൊപ്പം ചെറുപ്പത്തില്‍ നടത്തിയിട്ടുള്ള ചെറുയാത്രകളില്‍ നിന്ന് വളര്‍ന്നപ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തേക്കും സ്വന്തമായി യാത്ര ചെയ്തു. യാത്ര ഹരമായതോടെ രാജ്യത്തിനുള്ളില്‍ തന്നെയായിരുന്നു ആദ്യകാല യാത്രകള്‍. 1988ല്‍ ഹിമാലയന്‍ സന്ദര്‍ശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളില്‍ യുഎസ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങി 26 രാജ്യങ്ങളില്‍ ഇരുവരും സന്ദര്‍ശനം നടത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !