ഇന്ധന വില വർധനവിനെതിരെ മലപ്പുറത്ത് പാലക്കാട്-കോഴിക്കോട് നാഷണൽ ഹൈവേ ഉപരോധിച്ച വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളേയും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ടൗണിൽ പ്രകടനം നടത്തി..
കോവിഡിന്റെ ദുരിതം പേറുന്ന ജനങ്ങൾക്കുമേൽ ഇടിത്തീയായി പെട്രോൾ, ഡീസൽ, പാചക വാതക, മണ്ണെണ്ണയുൾപ്പടെയുള്ള അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ച് രാജ്യത്തെ പൗരന്മാരെ കൊള്ളയടിക്കുന്ന ജനദ്രോഹനടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുടർന്നുപോരുന്നതെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതികരിക്കുന്ന ജനകീയ പ്രവർത്തകരെയും പാർട്ടി നേതാക്കളെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം ചെറുത്തു തോൽപ്പിക്കുമെന്നും വെൽഫെയർ പാർട്ടി പറഞ്ഞു.
സകലസീമകളും ലംഘിച്ച് രാജ്യത്ത് ഇന്ധന വില കുതിച്ചുയരുമ്പോഴും വംശീയവിദ്വേഷം പടർത്തി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദിയും കേന്ദ്രസർക്കാറും നടത്തുന്നതെന്നും സംസ്ഥാന സർക്കാറിന്റെയും പിണറായി വിജയന്റെയും സംഘപരിവാർ വിരുദ്ധ മനോഭാവം ആത്മാർത്ഥയോടെയാണെങ്കിൽ കേന്ദ്രം അന്യായമായി വർദ്ധിച്ച ഇന്ധനവിലയുടെ നികുതി കുറച്ച് കേരള ജനതക്ക് ആശ്വാസമേകേണ്ട നീക്കമാണ് നടത്തേണ്ടതെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.
വളാഞ്ചേരി കുറ്റിപ്പുറം റോഡിലെ പെടോൾ പമ്പിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്സ്റ്റാന്റിനു മുൻവശം സമാപിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ വി.പി. യൂനുസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.പി. ഇസ്മായിൽ, പി. റജീന, ടി. സുബൈർ, കെ.എം. കുട്ടി, കെ.പി. സുബൈർ മാസ്റ്റർ, പി. ഷാക്കിർ, എൻ.ടി. ഹാരിസ്, പി. ഹസീനാ നഈം, പി. മുഹ്സിന, സി.കെ. സുബൈദ, കെ.സൽമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !