കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/ അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/ ഐ.സി. എസ്.ഇ/ സി.ബി.എസ്.ഇ/ എന്നീ സ്‌കൂള്‍ / കോളജുകളില്‍ വിവിധ കോഴ്‌സുകളില്‍ (8ാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ) പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. പ്ലസ് വണ്‍ മുതലുള്ള കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ 50ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം. സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്ന് നേരിട്ടും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.kmtwwfb.org ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !