കോൺഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തിൽ സോണിയ ഗാന്ധി ഉയർത്തിയ പതാക നിലത്തു വീണു | വീഡിയോ

0
കോൺഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തിൽ സോണിയ ഗാന്ധി ഉയർത്തിയ പതാക നിലത്തു വീണു | The flag hoisted by Sonia Gandhi fell to the ground on the 137th founding day of the Congress
ന്യൂഡൽഹി
|ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി ഉയർത്തിയ പതാക പൊട്ടി നിലത്തു വീണു. രാവിലെ 9.45ന് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. കൊടിമരത്തിൽ പതാക ഉയർത്തുന്നതിനിടെ കയർ വലിച്ചപ്പോൾ കെട്ട് പൊട്ടി പതാക താഴെ വീഴുകയായിരുന്നു.

സേവാദൾ പ്രവർത്തകരെ അഭിവാദ്യം ചെയ്‌തശേഷം ദേശീയഗീതാലാപനം നടന്നു. അതിനുശേഷമാണ് സോണിയാ ഗാന്ധി പാർട്ടി പതാക ഉയർത്തിയത്. ഉടൻ തന്നെ പൊട്ടിവീഴുകയും ചെയ‌്തു. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ അടക്കമുള്ള നേതാക്കൾ പതാകാവന്ദനത്തിനായി എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

സേവാദൾ പ്രവർത്തകർ കൊടിമരത്തിന് മുകളിൽ കയറി പതാക പുനസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനെത്തുടർന്ന് ക്ഷുഭിതയായ സോണിയാ ഗാന്ധി എഐസിസി ആസ്ഥാനത്തുള്ള തന്റെ മുറിയിലേക്ക് പോയി. തുടർന്ന് സേവാദൾ പ്രവർത്തകർ പണിപ്പെട്ടാണ് രണ്ടാമതും പതാക ഉയർത്താനായി സോണിയ ഗാന്ധിയെ എത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !