ന്യൂഡൽഹി| ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ 2022ഓടെ 5ജി സേവനമെത്തും. നാലുമെട്രോ നഗരങ്ങളിൽ ഉൾപ്പടെ 13 നഗരങ്ങളിൽ 5ജി ലഭ്യമാക്കും. തെക്കേ ഇന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലും ബംഗളൂരുവിലും ഇതിന്റെ പ്രയോജനം ലഭിക്കും.
ഗുരുഗ്രാം, ബംഗളൂരു, കൊൽക്കത്ത, മുംബയ്, ചണ്ഡിഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ഗാന്ധിനഗർ എന്നിവയാണ് 5ജി സേവനമെത്തുന്ന 13 നഗരങ്ങൾ. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗമാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികളാണ് ഈ നഗരങ്ങളിൽ 5ജി സേവനമെത്തിക്കുക. 2010 ലാണ് ഇന്ത്യയിൽ ഉപഭോതാക്കൾക്ക് 4ജി ലഭിച്ചുതുടങ്ങിയത്.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !