വിവാഹപ്രായം 21; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, കീറി എറിഞ്ഞ് പ്രതിപക്ഷം

0
വിവാഹപ്രായം 21; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, കീറി എറിഞ്ഞ് പ്രതിപക്ഷം | Age of marriage 21; The bill was introduced in Parliament, torn and thrown by the opposition
ന്യൂഡൽഹി
| പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന ബിൽ ശക്തമായ പ്രതിപക്ഷ ബഹളത്തെതുടർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. ബില്ലിന്മേൽ പ്രതിഷേധം ഉയ‌ത്തിയ പ്രതിപക്ഷം കേന്ദ്ര സർക്കാരിനും ബി ജെ പിക്കും ബില്ലിലൂടെ ഗൂഢലക്ഷ്യം നടപ്പാക്കാനുള്ള പദ്ധതിയുണ്ടെന്ന് ആരോപിച്ചു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബിൽ ​​​​​​​കീറിയെറിഞ്ഞു.

അപ്രതീക്ഷിതമായാണ് കേന്ദ്രം സഭയിൽ ബിൽ അവതരിപ്പിച്ചത്. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ അജണ്ടയുടെ ഭാഗമായിരുന്നില്ല. ബില്ലിലെ ഉള്ളടക്കത്തോടൊപ്പം അത് സഭയിൽ അവതരിപ്പിച്ച രീതിയിലും വലിയ എതിർപ്പാണ് പ്രതിപക്ഷം ഉന്നയിച്ചത്.

പുതിയ നിയമം എല്ലാ സമുദായാംഗങ്ങൾക്കും ബാധമായിരിക്കും. നിയമം വരുന്നതോടെ ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലീം വ്യക്തിനിയമത്തിനും മുകളിലായിരിക്കും വിവാഹനിയമമെന്നും ബാലവിവാഹനിയമത്തിൽ ഇത് എഴുതിച്ചേർക്കുമെന്നും കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് - 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം ഏഴ് നിയമങ്ങളാണ് മാറ്റേണ്ടിവരിക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !