2022 ജനുവരി 3 മുതൽ ആരംഭിക്കുന്ന അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിന്റെ ആദ്യ രണ്ടാഴ്ചകളിൽ യുഎഇയിലെ എല്ലാ സ്കൂളുകളിലും സർവകലാശാലകളിലും പരിശീലന കേന്ദ്രങ്ങളിലും ഓൺലൈൻ പഠനം നടപ്പാക്കുമെന്ന് യുഎഇയുടെ ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
പ്രതിവാര മാധ്യമ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രാലയവും അതോറിറ്റിയും ഇന്ന് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ ഓരോ എമിറേറ്റിന്റെയും അടിയന്തര പ്രതിസന്ധി ദുരന്തനിവാരണ സമിതികളും ടീമുകളും ഏകോപിപ്പിച്ച് ആരോഗ്യ അധികാരികളുടെ ഏറ്റവും പുതിയ ആവശ്യകതകളും അപ്‌ഡേറ്റുകളും അനുസരിച്ച് നിയമങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്തേക്കാം.
ഇതനുസരിച്ച് ജനുവരി മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ മുതൽ ദുബായിലെ സ്‌കൂളുകളിൽ ഇൻ ക്ലാസ് പഠനം തന്നെ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ ആദ്യ രണ്ടാഴ്ചത്തേക്ക്, ഗ്രൂപ്പ് ക്ലാസുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂൾ യാത്രകൾ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ദുബായ് വിദ്യാഭ്യാസ റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (KHDA) അറിയിച്ചിട്ടുണ്ട് . ഈ കാലയളവിൽ കാന്റീനുകളും അടച്ചിടും.
യുഎഇയിൽ, ഓരോ എമിറേറ്റിനും അതിന്റേതായ ദുരന്തനിവാരണ സമിതിയുണ്ട്, അത് പ്രാദേശിക തലത്തിൽ ഓരോ തീരുമാനങ്ങൾ നടപ്പിലാക്കും.
അതേസമയം, ണ്ടാഴ്ച കാലത്തേക്ക് ഓൺലൈൻ പഠനത്തിലേക്ക് താൽക്കാലികമായി മാറാനുള്ള തീരുമാനം അബുദാബി സ്വീകരിച്ചിട്ടുണ്ട്.
എല്ലാ വിദ്യാർത്ഥികളും സ്കൂളുകളിലേക്ക് മടങ്ങുന്നതിന് 96 മണിക്കൂറിൽ കൂടുതൽ മുമ്പ് നടത്തിയ നെഗറ്റീവ് പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്നത് ഉൾപ്പെടെയുള്ള പുതിയ നിയമങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ, അൽ ഹോസ്‌ൻ ആപ്പിൽ ഗ്രീൻ പാസ് നിയമങ്ങൾ എല്ലാ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും ബാധകമാകും.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !