ദുബായ്| ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാര്‍ കടന്നു പോകുന്ന വിമാനത്താവളം എന്ന ബഹുമതി നിലനിർത്തി ദുബായ് രാജ്യാന്തര വിമാനത്താവളം. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനെ പിന്നിലാക്കിയാണ് ദുബായ് ഒന്നാം സ്ഥാനം നിലനിർത്തിയത്. ഏവിയേഷൻ കൺസൾട്ടൻസിയായ ഒഎജി യുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ദുബായ് 35,42,886 സീറ്റുകളുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 25,06,259 സീറ്റുകളുമായി ലണ്ടൻ രണ്ടാമതെത്തി. ആംസ്റ്റർഡാം, പാരീസ് ചാൾസ് ഡി എയർപോർട്ട്, ഇസ്താംബൂൾ, ഫ്രാങ്ക്ഫർട്ട്, ദോഹ, മഡ്രിഡ്, ന്യൂയോർക്ക്, മിയാമി എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് വിമാനത്താവളങ്ങൾ.
ഏഴാം സ്ഥാനത്തായിരുന്ന ആംസ്റ്റർഡാം മൂന്നാമതെത്തിയതാണ് പ്രധാന നേട്ടം. അതേസമയം, 36-ാമതുള്ള മിയാമി പത്താം സ്ഥാനത്തേക്ക് കുതിച്ചെത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !