കൊച്ചി| നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകി. കേസുമായി ബന്ധെപ്പെട്ട് പുതിയ വിവരങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംവിധായകനും നടൻ ദിലീപിൻ്റെ സുഹൃത്തുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന്റേയും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടേയും അടിസ്ഥാനത്തിലാണ് തുടരന്വേഷണ അപേക്ഷ.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചതിനും പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബാലചന്ദ്രകുമാറിൻ്റെ പരാതി. പരാതിയിൽ നിയമോപദേശം തേടിയ ശേഷമാണ് പ്രോസിക്യൂഷന്റെ നടപടി.
കുറ്റപത്രം നൽകിയ കേസിൽ പുതിയ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താനും ആവശ്യമെങ്കിൽ പ്രതി ചേർക്കാനും കോടതിക്ക് അധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ പ്രകാരമാണ് പ്രോസിക്യൂഷന്റെ നീക്കം. വിചാരണക്കോടതി പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചതിന് തൊട്ടു പിന്നാലെയാണ് തുടരന്വേഷണാവശ്യം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !