തിരുവനന്തപുരം| ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽവരും. ജനുവരി രണ്ടു വരെ രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ദേവാലയങ്ങളിൽ ഉൾപ്പെടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണമെന്നും നിർദേശമുണ്ട്.
ദേവാലയങ്ങള്‍ക്ക് പുറമെ ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഇടങ്ങളിലും രാത്രി 10 ന് ശേഷം ആള്‍ക്കൂട്ടം അനുവദിക്കില്ല. കടകളെല്ലാം 10 മണിയ്ക്ക് അടയ്ക്കണം.
ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാകും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. രാത്രികാല നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും ജനുവരി രണ്ടിന് ശേഷവും രാത്രികാല നിയന്ത്രണങ്ങൾ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !