യുവതാരം ജീക്‌സൺ സിംഗാണ് കോർണർ കിക്കിൽ നിന്ന് ഗോൾ കണ്ടെത്തിയത്. 20ാം മിനിറ്റിൽ ബാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണയിലൂടെ വീണ്ടും ലീഡ് ഉയർത്തി. ബോക്‌സിന് അകലെ നിന്ന് ലൂണ തൊടുത്തുവിട്ടൊരു ഷോട്ട് ഗോവന്‍ പോസ്റ്റിലിടിച്ച് വലയിലേക്ക്. രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും ഗോവ തളര്‍ന്നില്ല.
20 മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഹാഫ് ടൈമിന് മുമ്പ് ഗോവ സമനില പിടിച്ചു. 24ാം മിനിറ്റില്‍ ഓര്‍ഗെ ഓര്‍ട്ടിസാണ് ഗോവയ്ക്ക് വേണ്ടി ആദ്യം ലക്ഷ്യം കണ്ടത്. 38-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു ഗോവ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിലും ഗോവയാണ് മുന്നിട്ട് നിന്നത്. സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി. 16 പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !