മലപ്പുറം|തനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്കു പുല്ലുവിലയാണ് കല്‍പിക്കുന്നതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍.
വധഭീഷണിയില്‍ ഒരു പാര്‍ട്ടിക്കെതിരെയും താന്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് സമസ്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ത ചില പാര്‍ട്ടികളുമായി പൂര്‍വകാലത്തു തുടര്‍ന്നുവരുന്ന നയങ്ങളില്‍ വിള്ളലേറ്റിട്ടില്ല. അതിന് ആരു ശ്രമിച്ചാലും നടക്കില്ല.
സമസ്തക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുണ്ട്. ചില പാര്‍ട്ടിക്കാരുമായി അഭേദ്യമായ ബന്ധവുമുണ്ട്. സമസ്തയില്‍ ലീഗുകാരും കോണ്‍ഗ്രസുകാരുമുണ്ട്. കേരളത്തിലെ അധിക പാര്‍ട്ടികളിലുമുള്ളവരുമുണ്ട്. ഈ പാര്‍ട്ടികളുമായി സമസ്ത തുടര്‍ന്നുവരുന്ന ബന്ധത്തില്‍ തിരുത്തപ്പെടേണ്ടതായിട്ട് ഒന്നും ഇതുവരെയുണ്ടായിട്ടില്ല. ആ ബന്ധം അങ്ങനെത്തന്നെ തുടരുമെന്നും തങ്ങള്‍ പറഞ്ഞു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !